കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ റോബോര്‍ട്ടിക് സര്‍ജറിയുടെ ഉദ്ഘാടനം 11ന് രാവിലെ 11 മണിക്ക് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിക്കുമെന്ന് മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരയണന്‍കുട്ടി വാരിയരും കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. ജയേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യ കരങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ശരീര ഭാഗങ്ങളില്‍ റോബോര്‍ട്ടിക് സര്‍ജറി ചെയ്യാമെന്നും അവയവങ്ങള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ക്ഷതങ്ങള്‍ ഇല്ലാതാക്കുമെന്നും രോഗിക്ക് പെട്ടെന്ന്
അനുബന്ധ ചികിത്സ തുടരാന്‍ സാധിക്കുമെന്നും എ.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ദിലീപ് ദാമോദരന്‍ പറഞ്ഞു. കെയര്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ ടി.വി വേലായുധന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. അനൂപ് നമ്പ്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.