പാലക്കാട്: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പാലക്കാട് വടക്കന്തറ ബ്രാഞ്ചില്‍ വാക്-ഇന്‍ ട്രീറ്റ്മെന്റ്സൗകര്യങ്ങള്‍ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സതേടി അന്നുതന്നെ വീടുകളിലേയ്ക്ക് തിരിച്ചുപോകാവുന്ന സംവിധാനമാണ് വാക്-ഇന്‍ ട്രീറ്റ്മെന്റിലൂടെ ഉറപ്പാക്കുന്നത്. ആശുപത്രിവാസം ഒഴിവാക്കാന്‍ ഈ സംവിധാനം ഉപകരിക്കും. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും പരിചയസമ്പന്നരായ സഹായികളുടെയും സേവനം ഇവിടെ ലഭ്യമാണ്. കര്‍ക്കിടകമാസത്തിലെ കേരളീയ ചികിത്സകള്‍ വര്‍ഷം മുഴുവന്‍ കൂടുതല്‍ പേര്‍ക്കുകൂടി ലഭ്യമാക്കുവാനായാണ് ഈ സംവിധാനം ഇവിടെ ഏര്‍പ്പെടുത്തുന്നത്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ രണ്ടാമത്തെ ശാഖയായി 1932-ല്‍ പാലക്കാട് വടക്കന്തറയില്‍ ആരംഭിച്ച ഈ സ്ഥാപനം തൊണ്ണൂറു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാരിയരാണ് ഈ ശാഖ ആരംഭിച്ചത്. പിന്നീട് ആര്യവൈദ്യന്‍ പി. മാധവവാരിയര്‍, ആര്യവൈദ്യന്‍ എസ്. വാരിയര്‍, ആര്യവൈദ്യന്‍ എസ്.ആര്‍. അയ്യര്‍, ആര്യവൈദ്യന്‍ ടി.എം. ഗോപിനാഥന്‍ നെടുങ്ങാടി തുടങ്ങിയവര്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാലക്കാടുവെച്ചു നടക്കുന്ന എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ ബ്രാഞ്ച് വലിയ പിന്തുണയും സഹായവും നല്‍കിവരുന്നുണ്ട്. ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരന്‍, കെ.ആര്‍. അജയ്, ഡോ. സുജിത് എസ്. വാരിയര്‍, ഡോ. പി. രാംകുമാര്‍, ജോയന്റ് ജനറല്‍ മാനേജര്‍മാരായ പി. രാജേന്ദ്രന്‍, ഗ്രൂപ്പ് ക്യാപ്റ്റൻ യു. പ്രദീപ്, പി. എസ്,സുരേന്ദ്രൻ(ചീഫ് മാനേജർ ഫെസിലിറ്റി മാനേജ്മെന്റ് )ഡോ. കെ . ജി. ജയഗോപാൽ (വടക്കന്തറ ബ്രാഞ്ച് മാനേജർ ആൻഡ്സീനിയർ ഫിസിഷ്യൻ പാലക്കാട് ടൗണ്‍ ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരും സീനിയര്‍ ഫിസിഷ്യനുമായ ഡോ. എന്‍. പ്രസാദ്, സീനിയര്‍ ഫിസിഷ്യന്‍ ഡോ. എം. രാധാമണി, വിവിധ വകുപ്പുമേധാവികള്‍, ജീവനക്കാര്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.