കോഴിക്കോട്: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിവരാസനം കീര്‍ത്തനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നു. ആഘോഷ സമിതി രൂപീകരണ യോഗം 11ന് ചെന്നൈയില്‍ ശ്രീ വാരു കല്ല്യാണ മണ്ഡപത്തില്‍ നടക്കും. തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവി ഹരിവരാസനം ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് വിഷയാവതരണം നടത്തും.2022 ആഗസ്റ്റ് മുതല്‍ 2024 ജനുവരി വരെ 20 മാസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ നടത്തും.