കോഴിക്കോട്: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ സ്വപ്‌നസുരേഷ് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയും സെക്രട്ടറിയും മറുപടി നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കിയത്. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്‍പിലും അവര്‍ ഇക്കാര്യം ആവര്‍ത്തിക്കുകയായിരുന്നു.