വായ്പമേള നടത്തി

വായ്പമേള നടത്തി

കോഴിക്കോട്: ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ വായ്പമേള നടത്തി. സിറ്റിഹൗസില്‍ വച്ച് നടന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് റീജ്യണല്‍ ഹെഡ് ഡോ. ടോംസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വേദിയല്‍ വച്ച് 500 ഓളം പേര്‍ക്ക് വായ്പാ വിതരണം നടത്തി. എസ്.ബി.ഐ മാനേജര്‍ മേരി സഖായ് ധന്‍പാല്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നാരായണന്‍, ഇന്ത്യന്‍ ബാങ്ക് ഏരിയ മാനേജര്‍ വിജയ, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ ഹെഡ് നീന, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റീന എന്നിവര്‍ സംസാരിച്ചു. ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്‍ സ്വാഗതവും അജയ്‌മോഹന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *