മിസലെനിയസ് സഹകരണ സംഘങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം: ആക്ഷന്‍ കൗണ്‍സില്‍
കോഴിക്കോട്: മിസലെനിയസ് സഹകരണ സഹകരണ സംഘങ്ങളോട് സഹകരണ വകുപ്പ് കൈക്കൊള്ളുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മിസലെനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരള ബാങ്ക് പാക്‌സ് സംഘങ്ങള്‍ക്കും മിസലെനിയസ് സംഘങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്ക് വ്യത്യസ്തമായ പലിശ നല്‍കുന്നത് ഇതിനുദാഹരണമാണെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.
നിരവധി ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ 22ന് നടക്കുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാനും തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ സംസ്ഥാന ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അഡ്വ. ആനന്ദ കനകം(ചെയര്‍ പേഴ്‌സന്‍), പി.ടി ജനാര്‍ദനന്‍, സി.എം സുനിലേഷന്‍ (വൈസ് ചെയര്‍മാന്‍), ദിനേഷ് പെരുമണ്ണ (കണ്‍വീനര്‍), രാജീവ് മണ്ണോടി, ശുഭ പി.ടി, ടി.ടി ഷംന, ഗുലാംഹുസൈന്‍ കൊളക്കാടന്‍, ബിന്ദു. പി.കെ, പ്രബിത, പി.ടി നിസാര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), കെ.വി സുബ്രമണ്യന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.