കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാറിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മഹിള സംമ്പര്‍ക്ക യജ്ഞത്തിന് തുടക്കം. നടക്കാവ് മണ്ഡലതല ഉദ്ഘാടനം ഹോളി ക്രോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ജോര്‍ജ് സിസ്റ്റര്‍ക്ക് വികസന രേഖ കൈമാറി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച മഹിളകളായ സിസ്റ്റര്‍ ലിസി, അഹല്യ ശങ്കര്‍, അംബുജം ടീച്ചര്‍, വത്സല ഗോപിനാഥ്, മധുശ്രീ, ശുഭ ടീച്ചര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ നവ്യ ഹരിദാസ് , ബി.ജെ.പി ജില്ലാ സെക്രട്ടറിയും കൗണ്‍സിലറുമായ അനുരാധ തായാട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് എം. ജഗനാഥന്‍, ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍ തളിയില്‍, എന്‍.പി പ്രകാശന്‍ സെക്രട്ടറിമാരായ കെ.സുശാന്ത്, മാലിനി സന്തോഷ്, മഹിള മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം റൂബി പ്രകാശന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ്, ബൂത്ത് കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.