കോഴിക്കോട്: ഗ്രാജുവേറ്റ് അസോസിയേഷന് ഓഫ് സിവില്‍ എഞ്ചിനീയേര്‍സ് കോഴിക്കോട് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് വ്യവസായ പ്രമുഖനും നിര്‍മാണ മേഖലയില്‍ നൂതന സാ
ങ്കേതിക വിദ്യകള്‍ കേരളത്തിന് പരിചയപ്പെടുത്തിയ ഫൈസല്‍ കൊട്ടികോളന് യു.എല്‍.സി.സി ചെയര്മാന് രമേശന് പാലേരി സമ്മാനിച്ചു. ചടങ്ങില്‍ ഗ്രെയിസ് കാലിക്കറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ചാര്‍ലി ജെ.തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ ഹാഷിര്‍ അലി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സജിത്ത് ഭാസ്ക്കര്‍, കെ.വി വിനോദ്, ഷാജു എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സി.പി കല സ്വാഗതവും ട്രഷറര്‍ ജോണ്‍സി കെ.സാം നന്ദിയും പറഞ്ഞു.