കെ.പി.സി.സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ലീഡേഴ്‌സ് മീറ്റ് നാളെ

കെ.പി.സി.സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ലീഡേഴ്‌സ് മീറ്റ് നാളെ

കോഴിക്കോട്: കെ.പി.സി.സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡേഴ്‌സ് മീറ്റും സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാരിയത്തിന് സ്വീകരണവും നാളെ രാവിലെ 10ന് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ ചെയര്‍മാന്‍ ടി.കെ മിജാസ് അധ്യക്ഷത വഹിക്കും. ഡ.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.പി.എം നിയാസ്, അഡ്വ.കെ. ജയന്ത്, കെ.സി അബു, എന്‍. സുബ്രഹ്മണ്യന്‍, എം.കെ ബീരാന്‍, നിസാര്‍ ഒളവണ്ണ ആശംസകള്‍ നേരും.

Share

Leave a Reply

Your email address will not be published. Required fields are marked *