കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ 2021ലെ തെരുവത്ത് രാമന്‍, പി. ഉണ്ണികൃഷ്ണന്‍, മുഷ്താഖ് അവാര്‍ഡുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡ് മലയാളം പത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനാണ്. 10,001 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും മികച്ച ജനറല്‍ റിപ്പോര്‍ട്ടിനാണ്. 10,000 രൂപയാണ് അവാര്‍ഡ്.കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്‍കുന്ന മുഷ്താഖ് സ്‌പോര്‍ട്‌സ് ജേര്‍ണലിസം അവാര്‍ഡ് അച്ചടി മാധ്യമങ്ങളില്‍ വന്ന മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് പരമ്പരയ്ക്കാണ്. 10,000 രൂപയാണ് അവാര്‍ഡ്. 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള ദിനപത്രങ്ങളില്‍/ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകളും  ഫീച്ചറുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക.
കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്‍കി വരാറുള്ള മുഷ്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് 2020 ജനവരി 1 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള പത്രങ്ങളില്‍ വന്ന ഫോട്ടോകള്‍ക്കാണ്. 300 പിക്‌സല്‍ റസല്യൂഷനില്‍ അഞ്ച് എംബിയില്‍ കൂടാതെ ഇമേജ് സൈസില്‍ ഫോട്ടോകള്‍ അടിക്കുറിപ്പ് സഹിതം [email protected] എന്ന ഇമെയില്‍ ഐ.ഡിയില്‍ ജൂണ്‍ 25 നകം അയയ്ക്കണം. ഇതിന്റെ പകര്‍പ്പ് തപാലില്‍ അയയ്‌ക്കേണ്ടതില്ല. ബയോഡാറ്റയും ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ ഡിജിറ്റല്‍  കോപ്പിയും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും ഇതോടൊപ്പം ഇമെയില്‍ ചെയ്യണം.
റിപ്പോര്‍ട്ട് /മുഖപ്രസംഗം പേജ്, സി.ഡി. എന്നിവയുടെ ഒറിജിനലും മൂന്ന് പകര്‍പ്പുകളും, ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം അയക്കണം.

ഒരാള്‍ക്ക് ഒരു അവാര്‍ഡിന് ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ പാടുള്ളൂ. എന്‍ട്രികള്‍ 2022 ജൂണ്‍ 25നകം ‘സെക്രട്ടറി, കാലിക്കറ്റ് പ്രസ്സ് ക്ലബ്, കോഴിക്കോട് 673001’ എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് ഏത് അവാര്‍ഡിനുള്ള എന്‍ട്രിയാണെന്നും വ്യക്തമാക്കണം. യോഗ്യമായ എന്‍ട്രികള്‍ ഇല്ലെങ്കില്‍ അവാര്‍ഡ് നല്‍കാതിരിക്കാനും ജൂറിക്ക് അധികാരമുണ്ടായിരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *