ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച് സ്വപ്‌ന സുരേഷ് രംഗത്തെത്തിയതിനെതിരേ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒന്നര വര്‍ഷത്തോളം കേന്ദ്ര ഏജന്‍സികള്‍ ഈ കേസില്‍ അന്വേഷണം നടത്തി. എന്നാല്‍, കേസില്‍ വാദിയുമില്ല പ്രതിയുമില്ല. സ്വപ്‌ന സുരേഷ് ഇത്രയും കാലം എവിടെയായിരുന്നു. തെളിവുണ്ട് എന്നുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയാല്‍ അവര്‍ ആവശ്യമായ അന്വേഷണവും സുരക്ഷയും നല്‍കുമായിരുന്നല്ലോ എന്ന് അദ്ദേഹം ചോദിച്ചു.