കൊച്ചി: വിദേശത്തേക്ക് സ്വര്‍ണം കടത്തിയതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. ദുബായ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയും ഭാര്യക്കും മകള്‍ക്കും പങ്കുണ്ടെന്നാണ് എറണാകുളം ജില്ലാ കോടതി മുന്‍പാകെ സെക്ഷന്‍ 164 പ്രകാരം സ്വപ്‌നാ സുരേഷ് മൊഴി നല്‍കിയത്. മൊഴി നല്‍കി പുറത്തിറങ്ങവേയാണ് മാധ്യമങ്ങളോട് സ്വപ്‌ന സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
2016ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യാവശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന്കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോല്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അതോടൊപ്പം ബിരിയാണി ചെമ്പ് എന്ന പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി മുഖ്യമന്ത്രിക്കും കുടുംബത്തിനും ബന്ധമുണ്ടെന്ന ആരോപണം ഇതാദ്യമായാണ് സ്വപ്ന ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല. മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളനി നെറ്റോ, മുഖ്യമന്ത്രിയുടെ സ്റ്റാഫ് രവീന്ദ്രന്‍, മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ക്കെല്ലാം കോണ്‍സുലേറ്റ് വഴിയുള്ള ഇടപാടുകള്‍ അറിയമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.