ന്യൂഡല്‍ഹി: ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ വിഷയത്തില്‍ ഖത്തര്‍ അപലപിച്ചതിനു പിന്നാലെ ‘ ബോയ്‌കോട്ട് ഖത്തര്‍ എയര്‍വേയ്‌സ്’ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി. ‘ Boycott’ എന്നത് തെറ്റി ‘Bycott’ എന്നതാണ് പ്രതിഷേധിച്ചവര്‍ ഉപയോഗിച്ചത്. പിന്നീട് ട്രോളോട് ട്രോളുകളാണ് ട്വിറ്ററില്‍ നിറഞ്ഞത്.
ആദ്യം ” ബോയ്‌ക്കോട്ടി”ന്റെ സ്‌പെല്ലിങ് പഠിക്ക്, എന്നിട്ട് ബഹിഷ്‌കരിക്കാം എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇവന്‍ ഖത്തര്‍ എയര്‍വെയ്‌സില്‍ സഞ്ചരിച്ചിട്ടുണ്ടാവില്ല. എന്നാല്‍, സി.എന്‍.ജി, എല്‍.പി.ജി വാഹനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടാവും. ഇത്തരം ഗ്യാസ് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഖത്തര്‍. എന്ന് മറ്റൊരാള്‍ റീട്വീറ്റ് ചെയ്യുന്നു.
I’m against Qatar Airways. #BycottQatarAirways pic.twitter.com/WoKISogFtl
— Vashudev (@thevashudevIND) June 6, 2022