നൂപുര്‍ ശര്‍മയ്ക്ക് പോലിസ് സുരക്ഷ

നൂപുര്‍ ശര്‍മയ്ക്ക് പോലിസ് സുരക്ഷ

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് പോലിസ് സുരക്ഷ. തനിക്ക് വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ ഇന്നലെ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കും കുടുംബത്തിനും ഡല്‍ഹി പോലിസാണ് സുരക്ഷ നല്‍കുന്നത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് നൂപുര്‍ ശര്‍മയെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരാമര്‍ശത്തിനെതിരേ ഗള്‍ഫ് അടക്കമുള്ള നിരവധി രാജ്യങ്ങളും യു.എന്നും അപലപിച്ച് രംഗത്ത് വന്നിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *