പനാജി: വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഗോവയില്‍ ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയ മധ്യവയസ്‌കയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. 32 കാരനായ ജോയല്‍ വിന്‍സെന്റ് ഡിസൂസയാണ് വിദേശ വനിതയെ ആക്രമിച്ചത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കില്‍ വിശ്രമിക്കുകയായിരുന്ന വനിതയാണ് ബലാത്സംഗത്തിന് ഇരയായത്. വിദേശ വനിതയെ പ്രതി ആക്രമിച്ച് കീഴടക്കുകയായിരുന്നവെന്ന് പോലിസ് പറഞ്ഞു.