കണ്ണൂര്‍: കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫിസില്‍ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി. ഷിബിനെ കൊടുവാള്‍ കൊണ്ടു വെട്ടിയത്. തിങ്കളാഴ്ച രാവിലെ വിശ്വാസികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം.
സംഭവത്തില്‍ തന്നെ ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് ഷിബിന്‍ പോലിസിന് മൊഴി കൊടുത്തിരുന്നു. ഇതിന്‍പ്രകാരം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഏഴു പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പട്ടാപ്പകല്‍ ആയിരുന്നു ആക്രമണം. ആക്രമണം തടയാന്‍ ശ്രമിച്ച ക്ഷേത്രകമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവര്‍ക്കും സംഭവത്തില്‍ പരുക്കേറ്റു.