ഹീല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചുരം ശുചീകരണം നാളെ

കോഴിക്കോട്: ഹീല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് നാളെ രാവിലെ 9.30ന് അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെയും മോണിങ് ഫൈറ്റേഴ്‌സ് അക്കാദമിയുടെയും (എം.എഫ്.എ പെരിവൂര്‍) നേതൃത്വത്തില്‍ 400ഓളം വളണ്ടിയര്‍മാര്‍ ചുരം റോഡ് ശുചീകരിക്കും. റോഡിനിരുവശവും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കല്‍ വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കല്‍, സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ സഹകരണത്തോടെ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കലും നടക്കും.

പരിപാടി ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ വ്യാപാരി വ്യവസായ ഏകോപന സമിതി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. പ്രസാദ് എം.വി, എക്‌സിക്യുട്ടീവ് മെംബര്‍മാരായ ബഷീര്‍ പി.ആര്‍, മണിരഥന്‍, മധു എന്നിവര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *