വര്‍ഗീയ കാര്‍ഡിറക്കിയവര്‍ക്കുള്ള മറുപടിയാണ് തൃക്കാക്കര: പോള്‍തേലക്കാട്‌

വര്‍ഗീയ കാര്‍ഡിറക്കിയവര്‍ക്കുള്ള മറുപടിയാണ് തൃക്കാക്കര: പോള്‍തേലക്കാട്‌

കോട്ടയം: തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കിയവര്‍ക്കുള്ള മറുപടിയാണ് തൃക്കാക്കരയില്‍ സംഭവിച്ചതെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഇക്കാര്യം സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണമായിരുന്നു. അതില്‍ വീഴ്ച സംഭവിച്ചതിനാല്‍ തൃക്കാക്കര മറുപടി നല്‍കി. തീര്‍ച്ചയായും തൃക്കാക്കര ജനാധിപത്യത്തിന്റെ നല്ലൊരു മാതൃകയാണ്. വര്‍ഗീയ വാദങ്ങളോട് തൃക്കാക്കര മുഖം തിരിച്ചതിന്റെ നേര്‍ച്ചിത്രമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ പാര്‍ട്ടികള്‍ വിവേകപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.സ്ഥാനര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി നേരത്തെ തേലക്കാട് രംഗത്തെത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കള്‍ സീറോ മലബാര്‍ സഭയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Share

Leave a Reply

Your email address will not be published. Required fields are marked *