നിയമ ബോധവല്‍ക്കരണ കാംപയിനും ക്ലാസും നടത്തി

നിയമ ബോധവല്‍ക്കരണ കാംപയിനും ക്ലാസും നടത്തി

കോഴിക്കോട്: ഇടിയങ്ങര യുവതരംഗ്, വിമുക്തി (സംസ്ഥാന എക്‌സൈസ് വകുപ്പ്), ക്ലീജോ (സൗജന്യ നിയമ സഹായ വേദി, ഗവ: ലോ കോളേജ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കാലം തെക്കേപ്പുറത്തെ 12 റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഏരിയ കേന്ദ്രീകരിച്ച് നാര്‍ക്കോട്ടിക്, പോക്‌സോ, സ്ത്രീ പീഡന നിരോധന നിയമങ്ങള്‍ സംബന്ധിച്ച് വീടുവീടാന്തര ബോധവല്‍ക്കരണ കാംപയിന്‍ നടത്തി. സമാപന ദിനത്തില്‍ തങ്ങള്‍സ് റോഡ് പള്ളിവീട് അങ്കണത്തില്‍വച്ച് നടത്തിയ ചടങ്ങില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് വി.പി.എന്‍ സുരേഷ് ബാബു (ജില്ലാ ജഡ്ജ്, എന്‍.ഡി.പി. എസ് കോടതി, വടകര) ഉദ്ഘാടനം ചെയ്തു.

യുവതരംഗ് പ്രസിഡന്റ് എ.വി റഷീദലി അധ്യക്ഷത വഹിച്ചു. ഗവ: ലോ കോളജ് പ്രിന്‍സിപ്പല്‍ സി.വി കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളുടെ അവകാശ നിയമത്തെപ്പറ്റി പി. അഞ്ജലിയും (അസി. പ്രൊഫസര്‍, ലോ കോളേജ്) പോക്‌സോ നിയമത്തെ കുറിച്ച് ബിനീഷ് കുമാറും (അസി. പ്രൊഫസര്‍, ഗവ: ലോ കോളേജ്) ക്ലാസെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സുഗുണന്‍, കെ.വി സുല്‍ഫിക്കര്‍ (കാംപയിന്‍ കണ്‍വീനര്‍) തുടങ്ങിയവര്‍ സംസാരിച്ചു. യുവതരംഗ് ജനറല്‍ സെക്രട്ടറി ബി.വി മുഹമ്മദ് അശ്‌റഫ് സ്വാഗതവും സിവില്‍ എക്‌സൈസ് ഓഫിസര്‍ എന്‍. ജലാലുദ്ദീന്‍ നന്ദിയും പറഞ്ഞു. ഒരാഴ്ചക്കാലമായി തെക്കേപ്പുറത്തെ വിവിധ റസിഡന്റസ് അസോസിയേഷനുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ബ്രിജേഷ് ബാലകൃഷ്ണന്‍, എം.സി രാജു എന്നീ ക്ലീജോ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ കാംപയിനിന്റെ തുടര്‍ച്ചയായി വിവിധ വിദ്യാലയങ്ങളിലെ പി.ടി.എയുമായി സഹകരിച്ചും ഓരോ റസിഡന്റ്‌സുകളിലും തുടര്‍ പ്രവര്‍ത്തനം നടത്താനും ധാരണയായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *