തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതേ സമയം, സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ നടപ്പാക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ഈ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ നടപ്പാക്കാത്ത പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
വര്‍ഗീയ ശക്തികളുടെ മൃദുസമീപനമാണ് സര്‍ക്കാരിനുള്ളത്. ഈ സമീപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കാന്‍ യു.ഡി.എഫ് മുന്‍നിരയിലുണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.