ചേര്‍പ്പ്: ഞാറ്റുവേല മഹോത്സവത്തിനോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചുറ്റുവട്ടം നാട്ടുചന്ത വല്ലച്ചിറയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഫലവൃക്ഷതൈകളും പച്ചക്കറിതൈകളും വിത്തുകളും സൗജന്യമായി വിതരണം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം വല്ലച്ചിറ കൃഷി ഓഫിസര്‍ എം.എസ് ഷിതയ്ക്ക് കൈമാറിയാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചുറ്റുവട്ടം നാട്ടു ചന്ത കോ-ഓഡിനേറ്റര്‍ പ്രിന്‍സന്‍ അവിണിശ്ശേരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.വി രവി, സെക്രട്ടറി സിജോ ഇടപ്പിള്ളി, കെ.സി യേശുദാസന്‍, സലീഷ് നടുവില്‍ എന്നിവര്‍ പ്രസംഗിച്ചു.