കായംകുളം: ടൗണ്‍ ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 12 വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചത്. ഇന്നലെ രാത്രി തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതയുണ്ടായിരുന്നു.
ഇന്നലെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇന്ന് രാവിലെ വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചു.