കാണ്‍പൂര്‍: കഴിഞ്ഞ ദിവസം കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ 13 പോലിസുകാര്‍ക്ക് പരുക്കേറ്റു. സംഭത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുസ്‌ലിം പ്രവാചകനം ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മ അപമാനിച്ചതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് പോലിസ് പറഞ്ഞു.
ഗ്യാന്‍വാപി തര്‍ക്കത്തെ സംബന്ധിച്ച സംവാദത്തിലാണ് ബി.ജെ.പി വക്താവ് മുസ്‌ലിം പ്രവാചകനെതിരെ പരാമര്‍ശം നടത്തിയത്. ഇതേതുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുള്‍പ്പെടെ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ദ്യശ്യങ്ങളിലുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലിസ് കമ്മീഷ്ണര്‍ വിജയ് സിങ് മീണ വ്യക്തമാക്കി.ഗുണ്ടാ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നൂറോളം വരുന്നവര്‍ മുദ്രാവാക്യം വിളിച്ച് കല്ലുകളുമായി റോഡിലേക്ക് വരുകയായിരുന്നു. സംഭവ സ്ഥലത്ത് പത്ത് പോലിസുകാര്‍ ഉണ്ടായിരുന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ ഉടന്‍ തന്നെ കൂടുതല്‍ പോലിസ് എത്തിയിരുന്നതായും വിജയ് സിങ് മീണ ഇന്നലെ പറഞ്ഞിരുന്നു.