ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ വാക്‌സിന്‍ ശീതികരണ സംഭരണി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ വാക്‌സിന്‍ ശീതികരണ സംഭരണി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ വാക്‌സിന്‍ ശീതികരണ സംഭരണിയുടെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജിന് ആവശ്യമായ വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ സൂക്ഷിക്കുന്നതിനായി 5എം.ടി സംഭരണശേഷിയുള്ള യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി ഏഴ് കിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയവും സ്ഥാപിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ സംഭരണിയുടെ ഊഷ്മാവ് ആവശ്യാനുസരണം താപനില നാല് മുതല്‍ എട്ട് ഡിഗ്രി വരെ നിയന്ത്രിക്കാനാവും.

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംഭരണി സ്ഥാപിച്ചത് അനെര്‍ട്ട് ആണ്. അനെര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലൂരി ഐ.എഫ്.എസ് ചടങ്ങില്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *