ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു

ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു

കോഴിക്കോട്: ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ഇന്ന് വെകീട്ട് നാല് മണിക്ക് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് സമാരംഭം കുറിച്ചത്. തുടര്‍ന്നു നടന്ന സെമിനാറില്‍ കെ.ടി.പി.ഡി.എസ് നിയമത്തില്‍ അനന്തരാവകാശികള്‍ക്ക് പഴയ കെ.ആര്‍.ഒ നിയമത്തിലുള്ള അനന്തരാവകാശം പുനഃസ്ഥാപിക്കുകയും അനന്തരാവകാശികള്‍ക്കും താല്‍പര്യമില്ലാത്ത കടകള്‍ പത്തും പതിനഞ്ചും വര്‍ഷം സെയില്‍സ്മാന്‍മാരായി ജോലി ചെയ്തവരേയും പരിഗണിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.മോഹന്‍ പിള്ള ആവശ്യപെട്ടു. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി, ജോണ്‍സന്‍ വിളവിനാല്‍, ഉണ്ണികൃഷ്ണപിള്ള, ജോസ് കാവനാടന്‍, സെബാസ്റ്റ്യന്‍ ചുണ്ടയില്‍, എന്‍.മുഹമ്മദാലി, എ.എ.റഹിം, പവിത്രന്‍കൊയിലാണ്ടി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *