കോഴിക്കോട്: കാജുകഡോ കരാട്ടെ പോലെയുള്ള ആയോധനകലകളുടെ വളര്‍ച്ചയും സംരക്ഷണവും ഉറപ്പാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കാജു കാഡോ മാര്‍ഷല്‍ അക്കാദമി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 400ല്‍പ്പരം മത്സരാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്ക് മന്ത്രി സമ്മാനദാനം നിര്‍വഹിച്ചു.
മൈസൂര്‍ ഡി.സി.പി ശൈലേന്ദ്ര മുഖ്യാതിഥിയായിരുന്നു. ടി.പി ദാസന്‍, പി.കെ കബീര്‍ സലാല, നിര്‍മലന്‍, ഡോ: ചന്ദ്രകാന്ത് ആശംസ നേര്‍ന്നു. കൗണ്‍സിലര്‍ വരുണ്‍ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. ഷെന്‍സായി കിരണ്‍കുമാര്‍.പി സ്വാഗതവും കെ.സേതുമാധവന്‍ നന്ദിയും പറഞ്ഞു. കാജു കാഡോ കരാട്ടേ മാര്‍ഷല്‍ അക്കാദമി ചീഫ് കണ്‍ട്രോളര്‍ എം.ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങള്‍ സംഘടിപ്പിച്ചത്.