ആഗസ്ത് 15ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ലോക സൈക്കിള്‍ യാത്രയുടെ ലോഗോ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ഇന്റര്‍നാഷണല്‍ സൈക്ലിസ്റ്റ് ഫായിസ് അഷ്റഫ് അലിക്ക് ലോക സൈക്കിള്‍ ദിനത്തില്‍ നല്‍കി പ്രകാശനം ചെയ്തു. ജയന്ത് കുമാര്‍, അലി റോഷന്‍, ദില്ലു എന്നിവര്‍ സംബന്ധിച്ചു. ടീം എക്കോ വീലേഴ്സ് ഇന്ത്യയാണ് യാത്രക്ക് നേതൃത്വം കൊടുക്കുന്നത്. ഹൃദയം കൊണ്ട് ലോകത്തെ മുഴുവന്‍ ഹൃദയവും ബന്ധിപ്പിക്കുക എന്ന സന്ദേശവും വഹിച്ച് ഹൃദയരോഗ്യത്തിന്റെ പ്രാധാന്യം ലോകം മുഴുവനും എത്തിക്കാന്‍ വേണ്ടി ഇന്റര്‍നാഷണല്‍ സൈക്ക്‌ളിസ്റ്റ് ഫായിസ് അഷ്റഫ് അലി ആണ് സൈക്കിള്‍ യാത്ര നടത്തുന്നത്. ആഗസ്ത് 15ന് തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ യാത്ര 35 രാജ്യങ്ങളിലൂടെ പര്യടനം നടത്തി ലണ്ടനില്‍ സമാപിക്കും. ഇന്ത്യയിലെ യാത്ര പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളിലും, ഇറാന്‍, ഇറാക്ക് അസര്‍ബൈജാന്‍, ജോര്‍ജ്ജിയ, അര്‍മേനിയ, തുര്‍ക്കി, യുറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിച്ച് 377 ദിവസംകൊണ്ടാണ് യാത്ര ലണ്ടനില്‍ എത്തുക.
20,000ല്‍ അധികം കി.മീ . ഏഷ്യ-യൂറോപ്പ് എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലൂടെ യാത്ര നടത്താനാണ് ഉദ്ദേശിക്കുന്നത്. 2019 ആഗസ്തില്‍ കോഴിക്കോട് നിന്ന് ആരംഭിച്ച് നവംബര്‍ 21ന് സിംഗപ്പൂരില്‍ സമാപിച്ച സൈക്കിള്‍ യാത്രാ ഫായിസ് അഷ്റഫ് അലി ഇതിനു മുന്‍പ് പൂര്‍ത്തീകരിച്ചിട്ടുണ്ട് . ആദ്യ യാത്രയില്‍ 7 രാജ്യങ്ങളിലൂടെ പര്യടനം നടത്തി 8000 ത്തില്‍ അധികം കിലോമീറ്റര്‍ 104 ദിവസം കൊണ്ട് സഞ്ചരിച്ചാണ് സിംഗപൂരില്‍ എത്തിച്ചേര്‍ന്നത്. പത്രസമ്മേളനത്തില്‍ ഡോ.കെ.കുഞ്ഞാലി (ചെയര്‍മാന്‍), ജയന്ത്കുമാര്‍.ആര്‍ (വൈസ് ചെയര്‍മാന്‍), ഫായിസ് അഷ്റഫ് അലി (ഇന്റര്‍നാഷണല്‍ സൈക്ലിസ്റ്റ്), അലി റോഷന്‍, പ്രദീപ് ഗോപാല്‍ പങ്കെടുത്തു.