മലബാർ ടൂറിസം കൗൺസിൽ രൂപീകരിച്ചു ടൂറിസം എക്‌സ്‌പോ 11ന്

മലബാർ ടൂറിസം കൗൺസിൽ രൂപീകരിച്ചു ടൂറിസം എക്‌സ്‌പോ 11ന്

കോഴിക്കോട് : മലബാർ ടൂറിസം കൗൺസിൽ സംഘടിപ്പിക്കുന്ന ടൂറിസം എക്‌സ്‌പോ 11 ന് മലബാർ പാലസിൽ സംഘടിപ്പിക്കുമെന്ന്. പ്രസിഡണ്ട് സജീർ പടിക്കൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.മലബാറിലെ ടൂറിസം രംഗത്ത് വിപുലമായ പദ്ധതികൾ ലക്ഷ്യമിട്ടാ ണ് പുതിയ കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്. മലബാറിലെ വിവിധ ജില്ലകളിൽ നിന്നും ടൂറിസം മേഖലയിൽ സംരംഭകരായ 200 ഓളം അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്. ടൂറിസം എക്‌സ്‌പോയിൽ കൗൺസിലിന്റ നേതൃത്വത്തിൽ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ മലബാർ ടൂറിസം മീറ്റ് നടക്കും. യു എ ഇ , മലേഷ്യ, സിങ്കപ്പൂർ, മാലി ദ്വീപ്, അസർ ബൈജാൻ, തായിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിവിധ ടുറിസം കമ്പനികൾ , കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ സംബന്ധിക്കും. ടൂറിസം മേഖലയിൽ മലബാറിലെ സാധ്യതകൾ, വെല്ലുവിളികൾ മുൻനിർത്തിയുള്ള പഠനങ്ങളും , പരിശീലനങ്ങളും എക്‌സ്‌പോയിലുണ്ടാകും. മലബാറിലെ ടൂർ ഓപ്പറേറ്റർമാർക്ക് വിദേശികളെ എത്തിക്കാനും നിക്ഷേപ സംഗമത്തിനും പ്ലാറ്റ്‌ഫോം ഒരുക്കും. 17 വർഷങ്ങൾക്ക് ശേഷം മലബാറിന്റെ ഷോക്കേസ് ആയി വിലയിരുത്താനുള്ള ഇടമായി എക്‌സ്‌പോ ഒരുക്കുമെന്ന് കൗൺസിൽ ഉപദേശക സമിതി അംഗം എഞ്ചിനീയർ
ടി പി എം ഹാഷിർ അലി പറഞ്ഞു. ഉപദേശക സമിതി ചെയർമാനും പ്രമുഖ സംരംഭകനുമായ ജിഹാദ് ഹുസൈൻ സെക്രട്ടറി ഷഫീഖ് അനമങ്ങാടൻ, ട്രഷറർ യാസർ അറഫാത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. വിശദ വിവരങ്ങൾക്ക്് .+919633290788 ബന്ധപ്പെടുക.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *