കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍.ഡി.എഫ് നേതാവ് പറഞ്ഞു. ഇത് തെറ്റ് തിരുത്താനുള്ള അവസരമാണ് എന്ന്. തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തിന് വേണ്ടി കേട്ടു. കേരളത്തിന് വേണ്ടി തൃക്കാക്കരക്കാര്‍ ആ തെറ്റ് തിരുത്തിയതാണ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയമെന്ന് എല്‍.ഡി.എഫിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
തൃക്കാക്കരക്കാര്‍ക്ക് ഒരു വര്‍ഷം മുന്‍പ് സംഭവിച്ച തെറ്റ് തിരുത്താനുള്ള അവസരമാണിതെന്നാണ് മുഖ്യമന്ത്രി പ്രചാരണത്തിനിടെ പറഞ്ഞത്. എല്‍.ഡി.എഫിന് തൃക്കാക്കരകയില് അസുലഭ അവസരമാണെന്നും യു.ഡി.എഫിന് അതിന്റെ വേവലാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് 100 സീറ്റിലേക്ക് എത്താനുള്ള അവസരമാണെന്നും മുഖ്യമന്ത്രി പാലാരിവട്ടത്ത് സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ പറഞ്ഞിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തിന്റെ വിജയത്തിലേക്ക്. 15,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ലീഡ് ചെയ്യുകയാണ്. എല്‍.ഡി.എഫിന്റെ പൊടിപോലുമില്ല കളത്തില്‍.