ഉമ തോമസ് 24,834 വോട്ടിന് മുന്നില്‍
കൊച്ചി: തൃക്കാക്കരയില്‍ ഇനി ആര് എന്ന ചോദ്യത്തിന് ആദ്യ മണിക്കൂറില്‍ തന്നെ യു.ഡി.എഫ് മറുപടി നല്‍കി. ഞങ്ങള്‍ മാത്രം എന്ന ആ ഉത്തരത്തിന് വിള്ളല്‍ വരുത്താന്‍ എല്‍.ഡി.എഫിനോ ബി.ജെ.പിക്കോ സാധിച്ചിട്ടില്ല. ഉറപ്പാണ് നൂറ് എന്ന എല്‍.ഡി.എഫിന്റെ ടൈഗ്‌ലൈനിന് തൃക്കാക്കര വോട്ടര്‍മാരുടെ മറുപടിയാണ് യു.ഡി.എഫ് മുന്നേറ്റം.
ചരിത്രത്തില്‍ ഇതുവരെ കാണാത്ത മുന്നേറ്റമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നടത്തുന്നത്.
കഴിഞ്ഞ തവണ പിടി തോമസിന് ആദ്യ റൗണ്ടില്‍ കിട്ടിയത് 1258 വോട്ടായിരുന്നു. രണ്ടാം റൗണ്ടില്‍ കിട്ടിയത് 1180.
പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളില്‍ മൂന്ന് വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. രണ്ട് വോട്ടുകള്‍ എല്‍.ഡി.എഫിനും രണ്ട് വോട്ടുകള്‍ ബി.ജെ.പിക്കും ലഭിച്ചു.
12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. വിജയപ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികള്‍. 68.77 ശതമാനം മാത്രമാണ് ഇക്കുറി തൃക്കാക്കരയിലെ പോളിങ് ശതമാനം. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്.