കോഴിക്കോട്: ഡോ:ഒ.എസ് രാജേന്ദ്രന്റെ ആഖ്യാന ശൈലി പ്രശസ്ത എഴുത്തുകാരനായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ രചനാ ശൈലിയോട് ഇണങ്ങിപോകുന്നതാണെന്ന് എം.കെ രാഘവന്‍ എം.പി. നിര്‍ഭയമായി സംസാരിക്കേണ്ട സാംസ്‌ക്കാരിക നായകന്‍മാര്‍ മൗനവ്രതത്തിലാണ്. ഇവര്‍ മൗനിസ്വാമിമാരായി തുടരുന്നത് ദുഃഖകരമാണ്. ഇവിടെയാണ് അഴീക്കോട് മാഷിന്റെ ശൂന്യത നമുക്കനുഭവപ്പെടുന്നത്. ഇവിടെ നടക്കുന്ന അനാചാരങ്ങള്‍ അഴിമതി, സ്വജനപക്ഷപാതം എന്നിവക്കെതിരേ ശബ്ദിക്കാന്‍ എഴുത്തുക്കാര്‍ക്കാകണം. ഡോ: ഒ.എസ് രാജേന്ദ്രന്‍ രചിച്ച ജൂലി എന്ന നോവലിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങ് പ്രശസ്ത കവി പി.കെ ഗോപി ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനം യു.കെ കുമാരന്‍ നിര്‍വഹിച്ചു. വിനോദ് കോവൂര്‍ പുസ്തകം ഏറ്റുവാങ്ങി, പി.പി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് മദനന്‍, ഗായകന്‍ സുനില്‍കുമാര്‍, റഹീം പൂവാട്ടുപറമ്പ്, കെ.വി സക്കീര്‍ ഹുസൈന്‍, രഘുനാഥന്‍ കൊളത്തൂര്‍ പ്രസംഗിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ സുദീപ് തെക്കേപ്പാട്ട് സ്വാഗതം പറഞ്ഞു. ഒ.എസ് രാജേന്ദ്രന്‍ മറുമൊഴി നടത്തി.