കോഴിക്കോട്: ഗ്രാജുവേറ്റ് അസോസിയേഷന്‍ ഓഫ് സിവില്‍ എന്‍ജിനീയേഴ്‌സ് കോഴിക്കോട് ചാപ്റ്ററിന്റെ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് വ്യവസായ പ്രമുഖനും നിര്‍മാണമേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ കേരളത്തിന് പരിചയപ്പെടുത്തിയ ഫൈസല്‍ കൊട്ടികോളന്‍ അര്‍ഹനായതായി എന്‍ജി. ചാര്‍ളി ജെ. തോമസും സെക്രട്ടറി എന്‍ജി. കല സി.പിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫൈസല്‍ ഷബാന ഫൗണ്ടേഷന്റെ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, താഴ്ന്ന വരുമാനമുള്ളവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കല്‍, നിര്‍മാണ മേഖലയില്‍ മോഡുലാര്‍ പ്രീഫാബ് കണ്‍സ്ട്രക്ഷന് ആവശ്യമായ വസ്തുക്കളുടെ നിര്‍മാണം, ടൂറിസം മേഖലയില്‍ മലപ്പുറം ജില്ലയിലെ ചേലമ്പ്ര നിര്‍മാണം നടക്കുന്ന ഹോസ്പിറ്റാലിറ്റി ആന്‍ഡ് വെല്‍നസ് ക്ലിനിക്ക്, നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് നാല് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ കോഴിക്കോട് സ്ഥാപിച്ച മേയ്ത്ര ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
സംഘടനയുടെ പത്താം വാര്‍ഷികത്തില്‍ ഇ.ശ്രീധരനാണ് അവാര്‍ഡ് നല്‍കിയത്. 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫൈസല്‍ ഇ. കൊട്ടികോളന് അവാര്‍ഡ് നല്‍കുന്നത്. എട്ടിന് (ബുധന്‍) യു.എല്‍.സി.സി പ്രസിഡന്റ് രമേശന്‍ പാലേരി അവാര്‍ഡ് സമ്മാനിക്കും. മുന്‍ പ്രസിഡന്റ്
എന്‍ജി. വിനീഷ് വിദ്യാധരന്‍ ,സ്റ്റേറ്റ് കോ -ഓഡിനേറ്റര്‍ എന്‍ജിനീയര്‍ ഹാഷിര്‍ അലി, കോഴിക്കോട് ജില്ലാ ട്രഷറര്‍ ജോണ്‍സി കെ. സാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.