എല്‍.ഡി.എഫിന് സെഞ്ചുറി ഇല്ല, ഇഞ്ചുറി മാത്രം; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

എല്‍.ഡി.എഫിന് സെഞ്ചുറി ഇല്ല, ഇഞ്ചുറി മാത്രം; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വന്‍ വിജയത്തിലേക്ക് മുന്നേറുമ്പോള്‍ എല്‍.ഡി.എഫിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍.ഡി.എഫിന്റെ 99 സീറ്റെന്ന സംഖ്യയെ 100 ആക്കും എന്ന രീതിയിലായിരുന്നു എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍, ആ വാക്കുകളെ പരിഹസിച്ചാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയത്.
എല്‍.ഡി.എഫിന് സെഞ്ചുറി ഇല്ല, ഇഞ്ചുറി മാത്രം എന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കി ഫെയ്‌സ്ബുക്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ് ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *