സൗഹൃദസംഗമവും ഗുരുവന്ദനവും സംഘടിപ്പിച്ചു

സൗഹൃദസംഗമവും ഗുരുവന്ദനവും സംഘടിപ്പിച്ചു

തലക്കുളത്തൂർ : തലക്കുളത്തൂർ ഗുരുദേവവിലാസം എ എൽ പി സ്‌കൂളിലെ 1981- 85 ബാച്ച് പൂർവ്വവിദ്യാർത്ഥികൂട്ടായ്മയായ ചങ്ങാതിക്കൂട്ടം ഓൾഡ് ഈസ് ഗോൾഡ് സൗഹൃദസംഗമവും ഗുരുവന്ദനവും സംഘടിപ്പിച്ചു.
കാരന്നുർ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കവിയും ഫോക്ലോറിസ്റ്റുമായ ഗിരീഷ് ആ(മ്പ ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനത്തിന്റെ ഭാഗമായി ഗുരുദേവവിലാസം മുൻ പ്രധാനാധ്യാപിക റീത്ത വിജയനെ ഉപഹാരം നൽകി ആദരിച്ചു. ചിത്രകാരനും കോളമിസ്റ്റുമായ നിയതി ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ചങ്ങാതിക്കൂട്ടം ഓൾഡ് ഈസ് ഗോൾഡ് പ്രസിഡന്റ് ഗോകുൽ ദാസ് അധ്യക്ഷത വഹിച്ചു.
അബ്ദുൾ കലാം സി, റഫീഖ് എം, മോളി കെ, സിഞ്ചു കെ പി ആശംസകൾ നേർന്നു. ചങ്ങാതിക്കൂട്ടം സെക്രട്ടറി സീനത്ത് ടി എം സ്വാഗതവും രാജൻ വടക്കയിൽ നന്ദിയും പറഞ്ഞു. വിവിധകലാപരിപാടികളും അരങ്ങേറി. യുവകവിയും ചങ്ങാതിക്കൂട്ടം മുഖ്യസംഘാടകനുമായ വിജു വി രാഘവ് പരിപാടികൾക്ക് നേതൃത്വം നൽകി

 

Share

Leave a Reply

Your email address will not be published. Required fields are marked *