സ്‌കൂള്‍ വളപ്പില്‍ നാലാം ക്ലാസുകാരന് പാമ്പ് കടിയേറ്റു

സ്‌കൂള്‍ വളപ്പില്‍ നാലാം ക്ലാസുകാരന് പാമ്പ് കടിയേറ്റു

വടക്കാഞ്ചേരി: സ്‌കൂള്‍ വളപ്പില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. കുമരനെല്ലൂര്‍ അയ്യത്ത് അനില്‍കുമാര്‍-ദിവ്യ ദമ്പതികളുടെ മകന്‍ ആദേശിനാണ് പാമ്പ് കടിയേറ്റത്. ഗവ. ബോയ്‌സ് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദേശ്. രാവിലെ സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വളപ്പിലെ ഇലകള്‍ക്കിടയില്‍ നിന്ന് പാമ്പ് കടിയേല്‍ക്കുകയായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *