സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം യാഥാര്‍ത്ഥ്യമാക്കണം: പി.കെ കബീര്‍ സലാല

സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം യാഥാര്‍ത്ഥ്യമാക്കണം: പി.കെ കബീര്‍ സലാല

കോഴിക്കോട്: രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം യാഥാര്‍ത്ഥ്യമാക്കണമെന്ന് ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോകകേരളസഭാംഗവുമായ പി.കെ കബീര്‍ സലാല പറഞ്ഞു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്യുലര്‍ അഖിലേന്ത്യാ പ്രസിഡന്റുമായ എച്ച്.ഡി ദേവഗൗഡ നേതൃത്വം നല്‍കുന്ന ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയും എം.വി ശ്രേയാംസ് കുമാര്‍ അധ്യക്ഷനായ ലോക താന്ത്രിക് ജനതാദളുമായുള്ള ലയനം വളരെ പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് സോഷ്യലിസ്റ്റ് വിശ്വാസികളും ബഹുജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതാന്ധതക്കും വംശീയ വിദ്വേഷത്തിനും വളം നല്‍കുന്ന കേന്ദ്ര ഭരണത്തിനെതിരേ മതേതര ശക്തികള്‍ യോജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *