ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷന്‍ സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുകയാണ് സോണിയ. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ജൂണ്‍ എട്ടിനാണ് ഇ.ഡി ചോദ്യം ചെയ്യാന്‍ സോണിയയെ വിളിപ്പിച്ചത്. എന്നാല്‍, ഇ.ഡിയുടെ മുന്പില് ഹാജരാകാന്‍ കഴിയുമോ എന്നറിയില്ലെന്നും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജോവാല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിദേശത്തായതിനാല്‍ ജൂണ്‍ രണ്ടിന് ഇ.ഡിക്കു മുന്പില് ഹാജരാകാന്‍ കഴിയില്ലെന്ന് രാഹുല്‍ അറിയിക്കുകയും. തിയതി മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.