സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല; ആവര്‍ത്തിച്ച് കേന്ദ്രം

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല; ആവര്‍ത്തിച്ച് കേന്ദ്രം

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ വിവിധ ഹരജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാനാണ് തത്വത്തില്‍ അനുമതി നല്‍കിയത്. ഡി.പി.ആര്‍ അപൂര്‍ണമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വിശദാംശങ്ങള്‍ ഡി.പി.ആറില്‍ നല്‍കിയിട്ടില്ലെന്നും ഇവ കൈമാറണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *