കൊച്ചി: യുവനടിയെ ബലാത്സംഗ ചെയ്ത കേസില്‍ വിജയ് ബാബുവിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസില്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനായി കസ്റ്റഡിയില്‍ വിടണമെന്ന പ്രോസിക്യൂഷന്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. ഈ ഹരജി പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.
കേസില്‍ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അന്വേഷണവുമായി സഹകരിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കരുത് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കിയാണ് അറസ്റ്റ് തടഞ്ഞ ഉത്തരവ് കോടതി നീട്ടിയത്.