ന്യൂയോര്‍ക്ക്: റഷ്യ ഉക്രെയിനിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് താഴിട്ട് പ്രശസ്ത ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. പത്തു ലക്ഷത്തിലേറെ ആക്കൗണ്ടുകള്‍ക്കാണ് നെറ്റ്ഫ്‌ളിക്‌സ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയില്‍നിന്നുള്ള ഭാവി പദ്ധതികളും ഏറ്റെടുക്കലുകളും നിര്‍ത്തിവച്ചതായി നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ സേവനം അവസാനിപ്പിക്കുമെന്ന് മാര്‍ച്ചില്‍ തന്നെ നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോഴാണ് നടപ്പാക്കുന്നതെന്ന് മാത്രം. ഇതോടെ റഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയ പാശ്ചാത്യരാജ്യങ്ങളുടെ പട്ടികയില്‍ നെറ്റ്ഫ്‌ളിക്‌സും ഇടംപിടിച്ചു.