കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന രോഗി രക്ഷപ്പെട്ട സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. സൂപ്രണ്ടായ ഡോ. കെ.സി രമേശന് സംഭവത്തില്‍ വീഴ്ച സംഭവിച്ചുവെന്ന അന്വേഷ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സസ്‌പെന്‍ഷന്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലാണ് സസ്പെന്‍ഷന്‍.
അതേസമയം, കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ സസ്‌പെന്‍ഷനില്‍ കടുത്ത പ്രതിഷേധവുമായി ഡോക്ടര്‍. സൂപ്രണ്ടിനെ ബലിയാടാക്കി സര്‍ക്കാര്‍ കൈകഴുകിയെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു.