കോഴിക്കോട്: ജെ.കെ സ്മാരക ട്രസ്റ്റും പ്രവാസി ഡെവലപ്പ്‌മെന്‍ര് റിഹാബിലിറ്റേഷന്‍ വെല്‍ഫെയര്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതി സംസ്ഥാനതല ഉദ്ഘാടനവും പ്രവാസി സാഹിതി പുരസ്‌ക്കാര ദാനവും ജൂണ്‍ അഞ്ചിന് വൈകീട്ട് മൂന്നിന് ഹോട്ടല്‍ അളകാപുരിയില്‍ നട
ക്കും. ഉദ്ഘാടനവും പുരസ്‌ക്കാര ദാനവും മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ജെ.കെ സ്മാരക മാനേജിങ് ട്രസ്റ്റി കെ.ടി വാസുദേവന്‍ അധ്യക്ഷത വഹിക്കും.ആറ്റക്കോയ പള്ളിക്കണ്ടി മുഖ്യപ്രഭാഷണം നടത്തും. ഡോ.പ്രിയദര്‍ശന്‍ ലാല്‍ ആമുഖ പ്രഭാഷണം നടത്തും. പ്രവാസി പുനരധിവാസ പദ്ധതി പ്രൊഫ.വര്‍ഗീസ് മാത്യു അവതരിപ്പിക്കും. സുമതി വാരിയര്‍, ഡോ.കെ.കെ നായര്‍ പ്രസംഗിക്കും. പുരസ്‌ക്കാര ജേതാക്കളായ പ്രൊഫ. മുഹമ്മദ് ഹസ്സന്‍, ഡോ. പ്രദീപ്കുമാര്‍ വുഡ്‌നില്‍, മുക്താര്‍ ഉദരംപൊയില്‍, എം.കെ ഗോകുല്‍ ദാസ് മറുമൊഴി നടത്തും. ഷാജി നെടോളി സ്വാഗതവും ഒ. സ്‌നേഹരാജ് നന്ദിയും പറയും.