തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: വഴയിലയില്‍ കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ വഴയില സ്വദേശിയായ മണിച്ചന്‍ എന്നറിയപ്പെടുന്ന വിഷ്ണുവാണ് കൊല്ലപ്പെട്ടത്. ദീപക് ലാല്‍, അരുണ്‍ പി. രാജീവ് എന്നിവരാണ് പിടിയിലായത്. വട്ടിയൂര്‍ക്കാവില്‍ നിന്നാണ് പോലിസ് ഇവരെ പിടികൂടിയത്.

ഇന്നലെ രാത്രി തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. ലോഡ്ജില്‍ നാലുപേര്‍ ചേര്‍ന്ന് മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തുവെന്ന് പോലിസ് പറയുന്നു. തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.മണിച്ചന്‍ ഉള്‍പ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു പിടിയിലായവര്‍. നാല് വര്‍ഷം മുമ്പ് ഇവര്‍ പിരിഞ്ഞു.

ഇന്നലെ രാത്രി ലോഡ്ജ് മുറിയില്‍ വീണ്ടും ഒത്തു ചേര്‍ന്നു മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.വഴയിലയില്‍ നടന്ന ഇരട്ടക്കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് മണിച്ചന്‍. മണിച്ചന്റെ കൂടെയുണ്ടായിരുന്ന തിരുമല സ്വദേശി ഹരികുമാറിനും ആക്രമണത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മണിച്ചന്‍ ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. ഹരികുമാര്‍ ചികിത്സയിലാണ്.

വാളുകൊണ്ടാണ് രണ്ടുപേര്‍ക്കും വെട്ടേറ്റത്. കൃത്യം നടത്തിയ രണ്ടുപേര്‍ ബൈക്കില്‍ കയറിപ്പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. കൊലപാതക കേസിലെ പ്രതിയായ മണിച്ചന്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. അരുവിക്കര പോലിസാണ് കേസ് അന്വേഷിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *