തൃശൂര്‍: ‘ആദ്യമേ ആയുര്‍വേദം’ എന്ന ആപ്തവാക്യവുമായി മുന്നേറുന്ന, നൂറ്റാണ്ടുകളുടെ അഷ്ടവൈദ്യ പാരമ്പര്യമുള്ള ആയുര്‍വേദ ബ്രാന്‍ഡായ വൈദ്യരത്‌നം ഔഷധശാല പുതിയ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. പഞ്ചജീരക ഗുഡം, തിലക്വാത ഗ്രാന്യൂള്‍സ്, പ്രസരണ്യാദി കഷായ ടാബ്‌ലെറ്റ്, ഗുലൂച്യാദി കഷായ ടാബ്‌ലെറ്റ്, അപരാജിത ധൂപവര്‍ത്തി എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഉല്‍പ്പന്നശ്രേണി.
‘കോവിഡ് വ്യാപനത്തിനു ശേഷം വൈദ്യരത്‌നം ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിനായി ജനങ്ങള്‍ കൂടുതലായി ആയുര്‍വേദത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു’, പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍, വൈദ്യരത്‌നം ഗ്രൂപ്പ് ചീഫ് ജന. മാനേജര്‍ ടി.എന്‍ നീലകണ്ഠന്‍ പറഞ്ഞു.
സ്ത്രീകളുടെ സമ്പൂര്‍ണ ആരോഗ്യത്തിനുള്ള ആയുര്‍വേദ ഉല്‍പ്പന്നമാണ് വൈദ്യരത്‌നം പഞ്ചജീരക ഗുഡം. പ്രസവാനന്തര ശുശ്രൂഷ, മൂത്രാശയ രോഗങ്ങള്‍, ശക്തിക്ഷയം, സ്ത്രീകളുടെ പൊതു ആരോഗ്യം എന്നിവയക്ക് ഉപയോഗപ്രദമാണ്. ക്രമം തെറ്റിയുള്ള ആര്‍ത്തവത്തിനുള്ള ആയുര്‍വേദ പരിഹാരമാണ് തിലാക്വാത ഗ്രാന്യൂള്‍സ്. ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ, ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വേദന, പി.സി.ഒ.ഡി എന്നിവയ്ക്ക് പരിഹാരം നല്‍കുന്നു.
പ്രസരണ്യാദി കഷായ ടാബ്‌ലെറ്റ് തോള്‍വേദനയില്‍ നിന്നും ആശ്വാസം നല്‍കുന്നു. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്, തോള്‍ അനക്കാനാവാത്ത അവസ്ഥ, മുഖത്തെ പേശികളുടെ പെട്ടെന്നുള്ള ബലക്കുറവ് എന്നിവ ഭേദമാക്കാം.
ഗുലൂച്യാദി കഷായ ടാബ്‌ലെറ്റ് ഛര്‍ദ്ദി, ദാഹം, പൊള്ളുന്ന ചൂട് എന്നിവയോട് കൂടിയുള്ള പനിയില്‍ നിന്നും ആശ്വാസം നല്‍കുന്നു.
അന്തരീക്ഷം ആരോഗ്യകരമാക്കാനായി പുകയ്ക്കാനുള്ള തിരിയാണ് അപരാചിത ധൂപവര്‍ത്തി. ഓഫിസുകള്‍, വീടുകള്‍, ഫാക്ടറി എന്നിവിടങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം.
വൈദ്യരത്‌നം ഔഷധശാല 550ല്‍ പരം ഗുണമേന്മയുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യുന്നുണ്ട്.ഗള്‍ഫ് രാഷ്ട്രങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.