കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിദേശത്ത് ഒളിവിലായിരുന്ന നടന്‍ വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തി. ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്.
വിജയ് ബാബുവിന് ഇന്നലെ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കേസന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് എത്താതിരുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ നടന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഇതിന്‍പ്രകാരമാണ് നടന്‍ ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചത്.
ഏപ്രില്‍ 22നാണ് നടി വിജയ് ബാബുവിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി. നടി പോലിസില്‍ പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവിലെത്തിയിരുന്നു. സംഭവത്തില്‍ താനാണ് ഇരയെന്നും ആരോപണങ്ങള്‍ കള്ളമാണെന്നും അതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു. പിന്നാലെ താരം ദുബായിലേക്ക് കടന്നു.