കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടു തവണ തുറന്നിട്ടുണ്ടെന്നും കൂടാതെ അനുബന്ധ ഫയലുകളും 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 13നും തുറന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, തന്റെ കൈയില്‍ ദൃശ്യങ്ങള്‍ ഇല്ലെന്ന് കോടതിയില്‍ ദിലീപ് അറിയിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ആവശ്യത്തിന് സമയം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ഇതിനായി ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും കോടതിയില്‍ ദിലീപ് വാദിച്ചു.