കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരേ ഭാഗ്യലക്ഷ്മി. വിചാരണക്കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് സിനിമാ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസില്‍ വിധിയെല്ലാം നേരത്തെ എഴുതിവച്ചതാണ്. ഇനി അത് പറയേണ്ടത് എന്നാണ് എന്നത് മാത്രമേ അറിയേണ്ടതുള്ളൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹരജിയുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്തെന്ന് ചോദിക്കുന്നില്ല. ഉന്നതനോട് ഒരു നീതി സാധാരണക്കാരനോട് മറ്റൊരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.