കൊച്ചി: തൃക്കാക്കരയില്‍ നടന്ന കള്ളവോട്ട് ശ്രമത്തെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. കള്ളവോട്ടിന് സര്‍ക്കാരിന്റെ സഹായം ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. വോട്ടിങ് ശതമാനം കുറഞ്ഞു. എന്നാല്‍, അതില്‍ ആശങ്കയില്ലെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നും ഉമാ തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ എന്നായാളാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇയാള്‍ പ്രദേശിക ഡി.വൈ.എഫ്.ഐ നേതാവാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂളിലെ ബൂത്തിലാണ് സംഭവം.