കൈകള്‍ക്കുള്ള സമഗ്രചികിത്സാ വിഭാഗവുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍

കൈകള്‍ക്കുള്ള സമഗ്രചികിത്സാ വിഭാഗവുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍

കോഴിക്കോട്: കൈകള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ക്കും ജന്‍മനാ സംഭവിക്കുന്ന തകരാറുകള്‍ക്കും മാത്രമായി സമഗ്രചികിത്സ ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ഹാന്‍ഡ് ട്രോമ ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ബോണ്‍, ജോയിന്റ് ആന്റ് സ്പൈന്‍ വിഭാഗത്തിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക. ബോണ്‍, ജോയിന്റ് ആന്റ് സ്പൈന്‍ വിഭാഗം ചെയര്‍മാനും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ജോര്‍ജ്ജ് എബ്രഹാം, ഹാന്‍ഡ് ട്രോമ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ഗോപാലകൃഷ്ണന്‍ എം.എല്‍, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ഫെബിന്‍ അഹ്‌മദ് പി.ഐ, കണ്‍സല്‍ട്ടന്റ് ഡോ. വിഷ്ണുരാജ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡിപാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

കൈകളുടെ പരിക്കുകള്‍ക്കും ക്ഷതങ്ങള്‍ക്കും സമഗ്ര ചികിത്സാ വിഭാഗം സംസ്ഥാനത്ത് ആദ്യത്തേതാണ്. കൂടാതെ കൈയിന്റെ പെരുവിരല്‍ എടുത്ത് കാലിന്റെ പെരുവിരലില്‍ സ്ഥാപിക്കുന്ന ‘ടോ ടു തംബ്’ ശസ്ത്രക്രിയ നടത്തുന്ന ഏക ആശുപത്രിയും കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലാണ്. ‘മുഴങ്കൈ വേദന’, ‘ബ്രാക്യല്‍ പ്ലക്സസ് ഇന്‍ജുറി’, ‘കണ്‍ജെനിറ്റല്‍ ഹാന്‍ഡ്’, റിപ്ലാന്റേഷന്‍/ റീവാസ്‌കുലറൈസേഷന്‍ സര്‍ജറികള്‍, കൈമുട്ടിനു മുകളിലും താഴെയുമായി സംഭവിക്കുന്ന എല്ലു പൊട്ടലുകള്‍ ശരിപ്പെടുത്തുക, ന്യൂറോമസ്‌കുലര്‍ ഡിസോര്‍ഡര്‍ ക്ലിനിക്ക്, കൈയിലും മുഴങ്കൈയിലുമായി സംഭവിക്കുന്ന സ്പോര്‍ട്സ് ഇന്‍ജുറീസ്, തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഫലപ്രദമായചികിത്സ ലഭിക്കും. കൈ സംബന്ധിച്ച പ്രശ്നങ്ങള്‍ പലരും പരിഗണിക്കുക അവ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമ്പോള്‍ മാത്രമാണ്.

അപകടങ്ങളില്‍ കൈയ്ക്ക് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികള്‍ക്ക് അവരുടെ കൈകളുടെ ശേഷി നഷ്ടപ്പെടാതെ പ്രവര്‍ത്തനശേഷി വീണ്ടെടുക്കാനുള്ള സാധ്യതയാണ് പുതിയ സമഗ്ര ചികിത്സാവിഭാഗം ആരംഭിക്കുന്നതോടെ ലഭ്യമാകുന്നതെന്ന് മേയ്ത്ര ഹോസ്പിറ്റലിന്റെയും കെ.ഇ.എഫ് ഹോള്‍ഡിങ്സിന്റെയും ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. ഫലപ്രദമായ ചികിത്സ ലഭ്യമാകാത്തതുകൊണ്ട് ഒരു രോഗിക്കും സ്ഥിരമായ വൈകല്യം സംഭവിക്കരുത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് ഹാന്‍ഡ് ആന്‍ഡ് ട്രോമ രോഗികള്‍ക്കായി പ്രത്യേക വിഭാഗം ആരംഭിച്ചതെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഓഫ് ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലര്‍ കെയര്‍ അഡൈ്വസറും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.

കൈകള്‍ക്ക് സംഭവിക്കുന്ന പരുക്കുകളായാലും ജന്‍മനാ ഉള്ള തകരാറുകളായാലും അവയെല്ലാം ചികിത്സിക്കാന്‍ കഴിയും വിധമാണ് സമഗ്രചികിത്സാ വിഭാഗം ക്രമീകരിച്ചിരിക്കുന്നതെന്ന് ഹാന്റ് ട്രോമ ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി – ബോണ്‍ ജോയിന്‍ഡ് ആന്‍ഡ് സ്പൈന്‍ മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ഗോപാലകൃഷ്ണന്‍ എം.എല്‍ പറഞ്ഞു. വാഹനാപകടങ്ങളിലും മറ്റും കൈയിന് ഏല്‍ക്കുന്ന പരുക്കുകള്‍ പലപ്പോഴും സ്ഥിരമായ വൈകല്യത്തിലേക്ക് എത്തിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും ജന്‍മനാലുള്ള കൈകാലുകളിലെ പിളര്‍പ്പ്, കൈകാലുകള്‍ ഒട്ടിച്ചേര്‍ന്നുള്ള അവസ്ഥ, കൈകളിലെ അമിത വിരലുകള്‍ അല്ലെങ്കില്‍ അമിതപെരുവിരല്‍, ഇഴപിരിഞ്ഞിരിക്കുന്ന വിരലുകള്‍ തുടങ്ങിയവയെല്ലാം ശസ്ത്രക്രിയയിലൂടെ പരമാവധി പ്രവര്‍ത്തന ക്ഷമത നേടിയെടുക്കാന്‍ കഴിയുമെന്നും ഡോ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കടുത്ത കൈവേദന പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *