ഓസ്ട്രിയയില്‍ കൈറ്റ് ഫെസ്റ്റിവലിന് ഒരുങ്ങി ഡബ്ല്യു.എം.എഫ്

ഓസ്ട്രിയയില്‍ കൈറ്റ് ഫെസ്റ്റിവലിന് ഒരുങ്ങി ഡബ്ല്യു.എം.എഫ്

വിയന്ന: വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റനും കോഴിക്കോട് സ്വദേശിയുമായ അബ്ദുള്ള മാളിയേക്കലിന് ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ ഓസ്ട്രിയയില്‍ സ്വീകരണം നല്‍കി.

സ്ലോവേനിയയില്‍ നടക്കുന്ന ത്രിദിന പട്ടം പറത്തല്‍ മഹോത്സവത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് എത്തിയതായിരുന്നു വണ്‍ ഇന്ത്യ കൈറ്റ് ടീം സ്ഥാപകന്‍ കൂടിയായ അബ്ദുള്ള മാളിയേക്കല്‍. യൂറോപ്പിലെ 21 രാജ്യങ്ങളില്‍ നിന്ന് 82 ഉം ഇന്ത്യ-മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്ന് എട്ടും പട്ടം പറത്തല്‍ വിദഗ്ധര്‍ പങ്കെടുത്ത ഈ മഹാമാമാങ്കത്തില്‍ 300 ഓളം വര്‍ണ പകിട്ടാര്‍ന്ന അതി നൂതന പട്ടങ്ങള്‍ വാനില്‍ ഉയര്‍ത്തി. സ്ലോവേനിയന്‍ ഇന്ത്യന്‍ എംബസി പ്രതിനിധി രാജ്കുമാര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് വിയന്നയിലെ കോസി റെസ്‌റ്റോറന്റില്‍ വച്ച്
നടന്ന ചടങ്ങില്‍ ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

ടോമിച്ചന്‍ പാറുകണ്ണില്‍ (ഗ്ലോബല്‍ എക്‌സ്.കൗണ്‍സില്‍ മെംബര്‍), സിറോഷ് ജോര്‍ജ് (ഗ്ലോബല്‍ അഡൈ്വസറി മെംബര്‍), ഡബ്ല്യു.എം.എഫ് ഓസ്ട്രിയ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ജേക്കബ് കീക്കാട്ടില്‍ (പ്രസിഡന്റ്), ഷാജി കിഴക്കേടത്ത് (സെക്രട്ടറി), പോള്‍ കിഴക്കേക്കര(ട്രഷറര്‍), ഷോജി വെളിയത്ത് (ചാരിറ്റി കോ-ഓഡിനേറ്റര്‍), ജോഷിമോന്‍ എര്‍ണാകേരില്‍ , തോമസ് കാരക്കാട്ട്, അഡ്വ: ഘോഷ് അഞ്ചേരില്‍ പരിപാടിയില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *